Posted On
date_range Updated On
date_range ദുബൈ മറീനയിൽ ആഡംബര നൗകക്ക് തീപിടിച്ചു
ദുബൈ: ചൊവ്വാഴ്ച ദുബൈ മറീനയിൽ ആഡംബര നൗകക്ക് തീപിടിച്ചു. മറീന ഗേറ്റ് ബിൽഡിങ്ങിന് സമീപം രാവിലെ 11.18നാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് വിഭാഗം അതിവേഗം തീ കെടുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. ആഡംബര നൗകയുടെ അകവും പുറവും തീപിടിത്തത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ട്. കാരണം വ്യക്തമായിട്ടില്ല. അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണ്. ടൂർ കമ്പനികളുടെയും സ്വകാര്യ ഉടമകളുടെയും നിരവധി ആഡംബര നൗകകൾ പ്രവർത്തിക്കുന്ന സ്ഥലമാണ് ദുബൈ മറീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.