അബൂദബി: ലുലു ഇൻറർനാഷനൽ യു.എ.ഇയിലെ സ്റ്റോറുകളിൽ ഇറ്റാലിയൻ ഭക്ഷ്യവാരം ആരംഭിച്ചു. ഭക്ഷ്യവാരത്തിെൻറ ഉദ്ഘാടനം അബൂദബി മുഷ്രിഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന പരിപാടിയിൽ യു.എ.ഇയിലെ ഇറ്റാലിയൻ സ്ഥാനപതി ലിബോറിയോ സ്റ്റെല്ലിനോ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി, റീെട്ടയിൽ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, അബൂദബി റീജനൽ ഡയറക്ടർ ടി.പി. അബൂബക്കർ, ഇറ്റാലിയൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിവർ സന്നിഹിതരായിരുന്നു. ഇൗ പ്രമോഷൻ കാലത്ത് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഭക്ഷണവിഭവങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും കുറഞ്ഞ വിലയിൽ വിൽക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ സ്റ്റോറുകളിലും ഇറ്റാലിയൻ വിഭവങ്ങൾ വിൽപനക്കെത്തിച്ചിട്ടുണ്ട്. ഷോപ്പിങ്ങിന് വരുന്നവർക്ക് ഇറ്റലിയുടെ പ്രശസ്തമായ വിഭവങ്ങളുടെ രുചി ആസ്വദിക്കാൻ സാധിക്കും.
മികച്ച ഭക്ഷണങ്ങൾക്കും രുചിക്കൂട്ടുകൾക്കും ഇറ്റലി ലോകപ്രശസ്തമാണെന്ന് അഷ്റഫ് അലി പറഞ്ഞു. യു.എ.ഇയിലെ വൈവിധ്യമാർന്ന ജനസമൂഹങ്ങളുടെ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കാനുള്ള പ്രയത്നങ്ങളുടെ ഭാഗമായി ലുലു വ്യത്യസ്ത രാജ്യങ്ങളുടെ ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയൻ ഭക്ഷണം എല്ലാ രാജ്യക്കാരും ഇഷ്ടപ്പെടുന്നുവെന്നും അറബ് ലോകത്ത് ഇവ ഏറെ ജനപ്രിയമാണെന്നും ലിബോറി സ്റ്റെല്ലിനോ പറഞ്ഞു. ഇത്തരത്തിലുള്ള ഉത്സവങ്ങൾ സംഘടിപ്പിക്കുന്ന ലുലു ഗ്രൂപ്പിെൻറ പ്രയത്നങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേ
ർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.