അല്‍ ഐൻ അല്‍ മഖാമില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്‍റ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ കാബി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി തുടങ്ങിയവര്‍ സമീപം
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഐന്‍ അല്‍ മഖാമില്‍ തുറന്നു
അബൂദബി: ലുലു ഗ്രൂപ്പിന്‍റെ 236ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ ഐനിലെ അല്‍ മഖാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്‍റ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് മതാര്‍ അല്‍ കാബി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു. 3,000ത്തോളം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്.
മികച്ച ഭക്ഷണം, ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള ഷോപ്പിങ് സൗകര്യങ്ങള്‍, ഏറ്റവും പുതിയ ഡിജിറ്റല്‍-ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഓഫര്‍ തുടങ്ങി ആകര്‍ഷകമായ ഷോപ്പിങ് അനുഭവങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍ക്ക് അടക്കം ഓഫറുകളും നല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി സൗകര്യപ്രദമായ സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, 'ഗ്രീന്‍' കൗണ്ടറുകള്‍ എന്നിവയുമുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സൗകര്യവും ഹൈപ്പര്‍ മാര്‍ക്കറ്റ് സമുച്ചയത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.