ദുബൈ: എയര്‍ കേരള എന്ന കേരളത്തിെൻറ സ്വന്തം വിമാനക്കമ്പനിയുടെ ആശയം വീണ്ടും പരിഗണി ക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുബൈയിൽ നടക്കുന്ന ലോക കേരള സഭയു ടെ മേഖലാ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടി പ്രസംഗത്തിലാ ണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇടതുമുന്നണി സർക്കാർ നേരത്തെ ഉപേക്ഷിച്ച പദ്ധതിയാണി ത്.
ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബൈയി ൽ മലയാളികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്ത സാഹചര്യത്തില്‍ കേരളത്തിേൻറതായ സാംസ്കാരിക സംഘടന രൂപവത്കരിക്കാന്‍ ദുബൈ കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ) യുടെ സഹായം തേടിയിട്ടുണ്ട്. സി.ഡി.എ ഡയറക്ടര്‍ ജനറല്‍ അഹ്മദ് അബ്ദുള്‍ കരീം ജുല്ഫാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇൗ ആവശ്യം മുന്നോട്ട് വെച്ചത്. അനുമതി കിട്ടുന്ന മുറക്ക് വിപുലമായ ഒരു കലാ സാംസ്കാരിക വിജ്ഞാന കേന്ദ്രം ദുബൈയിൽ ആരംഭിക്കാന്‍ കഴിയും.
നിർദിഷ്ട കേരള ബാങ്കിന് പ്രവാസി നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി റിസര്‍വ് ബാങ്കില്‍ നിന്ന് നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ. പ്രവാസി നിക്ഷേപം ഉപയോഗിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഡിവിഡൻറ് പെന്ഷന് പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. എന്നാൽ വിദേശത്തുനിന്നുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ ഡോളര്‍ ബോണ്ട് എന്ന ആശയവും പരിഗണനയിലുണ്ട്. പ്രവാസികളുടെ കൂടി സഹായത്തോടെ എയിംസിനെ വെല്ലുന്ന സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്.
പ്രവാസലോകത്തെ സ്ത്രീകളെ ഉള്‍പ്പെടുത്തി കുടുംബശ്രീ മാതൃകയില്‍ സ്ത്രീ ശാക്തീകരണം ആലോചിക്കും. പ്രവാസി നിക്ഷേപം ഉപയോഗിച്ച് എൻ.ആർ.െഎ. ഇന്‍വെസ്റ്റ്മെൻറ് കമ്പനി എന്ന ആശയവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
വിദേശ സര്‍വകലാശാലകളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സര്‍വകലാശാലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നകും. പ്രവാസി വിഷയങ്ങള്‍ക്കായി രൂപവത്കരിച്ച വിവിധ സബ്കമ്മിറ്റികളുടെ ശുപാര്‍ശകളാണ് മേഖലാ സമ്മേളനം ചര്‍ച്ച ചെയ്തത്. വൈകിട്ട് ചേർന്ന സമാപന ചടങ്ങില്‍ സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻറിങ് കമ്മിറ്റികളുടെ ചെയര്മാന്മാരായ യൂസുഫലി എം.എ., ഡോ.ആസാദ് മൂപ്പന്, ഡോ.രവി പിള്ള, സി.വി.റപ്പായി, ബെന്യാമിന്, വിദ്യ അഭിലാഷ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് സംസാരിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്, എം.എല്‍.എമാരായ കാരാട്ട് റസാഖ്, പാറക്കല്‍ അബ്ദുള്ള എന്നിവരും സംബന്ധിച്ചു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഡോ.വി.ടി.വിനോദനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സമ്മേളനത്തിന് സഹായം നല്കിയ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പന്, രവി പിള്ള, ഡോ.ഷംസീര്‍ വയലില്‍, കെ.മുരളീധരന്, വി.എ.ഹസ്സന്, ആശാ ശരത് എന്നിവര്‍ക്കുള്ള മെമേൻറായും മുഖ്യമന്ത്രി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.