അബൂദബി: വായ്പ, ക്രെഡിറ്റ് കാര്‍ഡ് വകയിൽ ബാങ്കിന് നല്‍കാനുള്ള 6,46,000 ദിര്‍ഹം തിരിച്ചടക്കാന്‍ യുവാവിനോട് നിർദേശിച്ച് അബൂദബി കമേഴ്സ്യല്‍ കോടതി. യുവാവില്‍നിന്ന് ലഭിക്കാനുള്ള 6,41,000 ദിര്‍ഹവും നഷ്ടപരിഹാരം, കോടതി ചെലവ് ഇനത്തിൽ 20,000 ദിര്‍ഹവും ഈടാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് കോടതിയില്‍ സമര്‍പ്പിച്ചു. ബാങ്കില്‍നിന്ന് വായ്പയെടുക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം വിനിയോഗിക്കുകയും ചെയ്ത ഉപഭോക്താവ് ഇതു തിരിച്ചടക്കാതിരിക്കുകയായിരുന്നുവെന്നു ബാങ്ക് വാദിച്ചു.
എതിര്‍കക്ഷി ബാങ്കിന് 641,495 ദിര്‍ഹം തിരികെ നല്‍കാനുണ്ടെന്ന അക്കൗണ്ടിങ് വിദഗ്ധന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തു. വായ്പ നല്‍കുന്നതിനായി ബാങ്ക് എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും സാലറി സര്‍ട്ടിഫിക്കറ്റും ചെക്കും മറ്റ് ഗാരന്റികളും വാങ്ങിവെച്ചിരുന്നെന്നും കോടതിക്കു ബോധ്യമായി. എതിര്‍കക്ഷി വായ്പ തിരിച്ചടക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.തുടർന്ന് ബാങ്കിന് നല്‍കാനുള്ള 6,41,495 ദിര്‍ഹവും നഷ്ടപരിഹാര ഇനത്തിലും കോടിച്ചെലവിനത്തിലുമായി 5000 ദിര്‍ഹവും നല്കാന് എതിര്‍കക്ഷിയോട് കോടതി ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.