ഷാർജ: അഭിനയിക്കുന്ന വേളകളിൽ മുഖത്തണിയുന്ന മേക്ക് അപ്പ് ആവരണങ്ങൾ പോലെ നാമെല്ലാ വരും സദാസമയവും മുഖാവരണങ്ങൾ ധരിച്ച് ജീവിക്കുന്നവരാണെന്ന് നടിയും മോഡലുമായ ലിസ റായ് അഭിപ്രായപ്പെട്ടു. ഇത്തരം മുഖംമൂടികൾ എല്ലാ വ്യക്തികൾക്കും സ്വാഭാവികമായിത്തന്നെയുണ്ട്.
പൊതുമണ്ഡലത്തിൽ തിളങ്ങിനിന്ന സമയത്ത് അർബുദബാധിതയായ ഘട്ടം മുതൽ നടത്തിയ അതിജീവനശ്രമങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ ലിസ റായ് പ്രേക്ഷകരുമായി പങ്കുെവച്ചു.
രോഗബാധിതയാണെന്നറിഞ്ഞ നിമിഷം മുതൽ രണ്ടു വ്യക്തിത്വങ്ങളോടെയാണ് താൻ ജീവിച്ചുതുടങ്ങിയത്. അതിജീവനത്തിെൻറ സാക്ഷ്യപത്രമാണ് ‘ക്ലോസ് റ്റു ദി ബോൺ’ എന്ന പുസ്തകം. മോഡലിങ്ങും അഭിനയവും പണവും പ്രശസ്തിയും നേടിത്തരുമെങ്കിലും അത്തരം ലക്ഷ്യങ്ങളിലെത്താൻ ധാരാളം അനുകൂലഘടകങ്ങൾ ഒത്തുവരണമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.