ലിവ: ഇൗത്തപ്പഴ അച്ചാർ, ഇൗത്തപ്പഴം ഉപ്പിലിട്ടത്, ഇൗത്തപഴം കൊണ്ടുള്ള ജ്യൂസ്, വിനാഗിരി, ഹൽവ, ജാം.... 11 ദിവസമായി ഇൗത്തപ്പഴ മയമായിരുന്നു ലിവയിലെ പ്രദർശന നഗരി. മധുരമേളകളുടെ മേളയായ ലിവ ഇൗത്തപ്പഴ മഹോത്സവത്തിെൻറ 13ാം പതിപ്പിന് ശനിയാഴ്ച രാത്രി തിരശ്ശീല വീണു.അവസാന ദിവസങ്ങളിൽ വലിയ തിരക്കാണ് ഇൗ കൊച്ചു പട്ടണത്തിൽ അനുഭവപ്പെട്ടത്. മലയാളികളും അറബികളും വെള്ളക്കാരുമെല്ലാം സന്ദർശകരായെത്തി.
233ലേറെ മത്സരങ്ങൾ നടത്തി 52 ലക്ഷം ദിർഹം സമ്മാനം വിതരണം ചെയ്തും ലിവ എല്ലാവരെയും അമ്പരിപ്പിച്ചു. അബൂദബി കൾച്ചറൽ പ്രോഗ്രാംസ് ആൻറ് ഹെരിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയാണ് മേളയുടെ സംഘാടകർ. വിവിധ തരം ഇനങ്ങളിലെ മികച്ചഇൗത്തപ്പഴങ്ങൾക്ക് വേണ്ടിയും ഏറ്റവും വലിയ കുല കണ്ടെത്താനുമെല്ലാമായിരുന്നു മത്സരം.
അൽ ദർഫ നുഖ്ബ, ലിവ നുഖ്ബ എന്നിവയായിരുന്നു അവസാനദിവസം നടന്ന മത്സരങ്ങൾ. വിവിധ തരം ഇൗത്തപ്പഴങ്ങൾ ചേർന്നതാണ് നുഖ്ബ. 15മുതൽ 20 ഇനം വരെ വ്യത്യസ്ത ഇനങ്ങൾ ഒരുകുട്ടയിൽ ഒരുക്കും.റതബ് എന്നു വിളിക്കുന്ന പാതി പഴുത്ത ഇൗത്തപ്പഴങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. വലുപ്പം, ആകൃതി, നിറം, രുചി തുടങ്ങി 15 ഘടകങ്ങൾ പരിശോധിച്ചാണ് വിജയികളെ കണ്ടെത്തുക.
രാസവളമോ കീടനാശിനിയോ ഉപയോഗിച്ച് വിളയെടുത്തവ മത്സരത്തിൽ നിന്നൊഴിവാക്കും. ഇതിനായി ലാബ് പരിശോധന നടത്തും. ഏറ്റവും മികച്ച പുതിയ ഇൗത്തപ്പഴങ്ങൾക്കായുള്ള റതബ് മസെയ്നാ മത്സരത്തിൽ ഇത്തവണ 6000 കുട്ടകളാണ് എത്തിയത്. അതുകൊണ്ട് തന്നെ 10 വിജയികൾക്ക് പകരം 15 വിജയികളെയാണ് ഇത്തവണ പ്രഖ്യാപിച്ചത്.മാതൃകാ ഫാം മത്സരത്തിനായിരുന്നു ഏറ്റവും വലിയ സമ്മാനത്തുക. മുന്നു ലക്ഷം ദിർഹം. കിഴക്കൻ ലിവക്കും പടിഞ്ഞാറൻ ലിവക്കും വേണ്ടി രണ്ടു വിഭാഗത്തിലാണ് കൃഷിയിട മത്സരം നടന്നത്. 100 കിലോമീറ്റർ നിളത്തിൽ 10,000 ത്തിലേറെ കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. ഒാരോ വിഭാഗത്തിൽ അഞ്ചു വിജയികളെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.