റാ​ക് ക​മ്യൂ​ണി​റ്റി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ന​ട​ത്തി​യ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല

നി​യ​മ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

റാ​സ​ല്‍ഖൈ​മ: സ​മൂ​ഹ​സം​ര​ക്ഷ​ണ പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നി​യ​ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. റാ​ക് അ​മേ​രി​ക്ക​ന്‍ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ 150ഓ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. റാ​ക് ക​ള്‍ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ക​മ്യൂ​ണി​റ്റി പൊ​ലീ​സ് മേ​ധാ​വി ല​ഫ്. കേ​ണ​ല്‍ റാ​ശി​ദ് സ​ഈ​ദ് ബ​ല്‍ഹൂ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളോ​ടൊ​പ്പം സ​ഹ​വാ​സ​വും സാ​മൂ​ഹി​ക സ​മാ​ധാ​ന​വും വ​ള​ര്‍ത്തു​ക, വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ള്‍ ത​മ്മി​ല്‍ സം​വാ​ദ ചാ​ന​ലു​ക​ള്‍ സൃ​ഷ്ടി​ക്കു​ക, പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ​യും സാ​മൂ​ഹി​ക ഐ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ളെ​യും​കു​റി​ച്ച ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, സ്നേ​ഹം, സ​ഹി​ഷ്ണു​ത, പ​ര​സ്പ​ര​ബ​ഹു​മാ​നം, സ​ഹ​ക​ര​ണം, മാ​ന​വി​ക-​മ​ത​മൂ​ല്യ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ രൂ​ഢ​മൂ​ല​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ന്ന് റാ​ശി​ദ് സ​ഈ​ദ് പ​റ​ഞ്ഞു.

ക​മ്യൂ​ണി​റ്റി അ​വ​യ​ര്‍നെ​സ് അ​ഡ്മ​നി​സ്ട്രേ​ഷ​നി​ലെ സീ​നി​യ​ര്‍ അ​സി. ഡോ. ​അ​ഹ​മ്മ​ദ് മു​ഹ​മ്മ​ദ് അ​ല്‍സ​ഹാ​രി അ​ല്‍ശ​ഹി ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹി​ഷ്ണു​ത​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വാ​സ​വും കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ശി​ല്‍പ​ശാ​ല ആ​ഹ്വാ​നം​ചെ​യ്തു. ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പൊ​ലീ​സ് സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് പ്ര​തി​കൂ​ല പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രെ സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍ഥി​ക​ളെ ഓ​ര്‍മി​പ്പി​ച്ചു. സ​ന്തോ​ഷ​വും ജീ​വി​ത​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ എ​മി​റേ​റ്റി​ല്‍ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Law awareness workshop organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.