അബൂദബി: ലഹരി വിപത്തിനെ കെട്ടുകെട്ടിക്കാൻ പൊലീസും വിവിധ സർക്കാർ ഏജൻസികളും കിണഞ്ഞു ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് സംഘങ്ങൾ പല തരം വേഷങ്ങളും വിദ്യകളുമായി യുവതലമുറയെ കുരുക്കിലാക്കുന്നു. ചിരി വാതകം എന്ന് വിളിക്കപ്പെടുന്ന ഇൗഥൈൽ ക്ലോറൈഡ് സ്പ്രേ ആണ് കൗമാരക്കാരെ വലയിലാക്കാൻ ഇൗ സംഘങ്ങൾ ഉപയോഗിക്കുന്ന ഒരു വഴി. ഇൗ വാതകം ശ്വസിച്ചതുമൂലമുണ്ടായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി കൗമാരക്കാർ ആശുപത്രികളിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ട് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം പ്രത്യേക മുന്നറിയിപ്പ് നൽകിയതായി അസി. അണ്ടർ െസക്രട്ടറി ഡോ. അമിൻ അൽ അമീറി പറഞ്ഞു.
ഇത്തരം അപകടകരമായ വസ്തുക്കളുടെ വിൽപന നിയന്ത്രിക്കണമെന്നും ദുരുപയോഗം തടയാൻ കർശന നിരീക്ഷണം വേണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. അവധിക്കാലമാകയാൽ കുട്ടികളെ വലയിലാക്കാൻ ലഹരി കച്ചവടക്കാർ പലതരം തന്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്. പാർക്കുകളിലും നിരത്തുകളിലും കുട്ടികളെ പ്രലോഭിപ്പിച്ച് ചങ്ങാത്തം സ്ഥാപിക്കുന്ന ഇവർ ചിരി വാതകം പോലുള്ള ലഹരികൾ പരീക്ഷിക്കാനായി നൽകും. തമാശക്ക് ഉപയോഗിക്കാനാണെന്നും ചിരി വരുമെന്നുമെല്ലാം പറഞ്ഞ് നൽകുന്ന ഇൗ വാതകം കൗതുകത്തിനായി ഉപയോഗിക്കുന്നവർ ക്രമേണ അതിന് അടിപ്പെടും. മാതാപിതാക്കളും മുതിർന്നവരും ഇൗ വിപത്തിനെക്കുറിച്ച് ബോധവാൻമാരാവുകയും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കുകയും വേണം.
ഹൃദയ തകരാറുകൾ, രക്ത ഒാട്ടം കുറയൽ, വിറയൽ, ഉറക്കമില്ലായ്മ, ഉൽകണ്ഠ, കടുത്ത തലവേദന തുടങ്ങിയ പ്രശ്നങ്ങളുമായി 12നും 17നും ഇടയിൽ പ്രായമുള്ള നിരവധി പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇൗഥൈൽ ക്ലോറൈഡിെൻറ ഉപയോഗമാണ് പലരിലും മരണവക്കിെലത്തിക്കുന്ന ഇത്തരം കുഴപ്പങ്ങൾക്ക് വഴിവെച്ചതെന്ന് ആരോഗ്യ പരിശോധനയിൽ വ്യക്തമായി. ആരോഗ്യ മന്ത്രാലയത്തിെൻറ മുന്നറിയിപ്പ് ലഭിച്ചയുടനെ ദുബൈ, ഷാർജ, അജ്മാൻ പൊലീസ് അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്താൻ മയക്കുമരുന്ന് വിരുദ്ധ വിഭാഗങ്ങൾക്ക് നിർദേശം നൽകി. കൗമാരക്കാർ ലഹരിക്കായി ഇത്തരം വാതകങ്ങളോ വേദനാ സംഹാരികളോ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ അറസ്റ്റ് ചെയ്യുമെന്ന് ദുബൈ പൊലീസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.