കുവൈത്ത് ദേശീയ ദിനം: യാത്രക്കാരെ സ്വീകരിച്ച്​ ജി.ഡി.ആർ.എഫ്.എ

ദുബൈ: കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്ന കുവൈത്ത് യാത്രക്കാർക്ക് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഊഷ്മള സ്വീകരണം നൽകി. ഇരു രാജ്യങ്ങളും തമ്മിലെ സഹോദര സ്നേഹത്തിന്‍റെയും ചരിത്രപരമായ ബന്ധത്തിന്‍റെയും ആഴം പ്രതിഫലിപ്പിക്കുന്നതായിരുന്നു വരവേൽപ്

പ്രത്യേക ദേശീയ ദിന എൻട്രി സ്റ്റാമ്പ് ഉപയോഗിച്ച് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും വിവിധ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകൾ നീലവെളിച്ചത്തിൽ പ്രകാശിപ്പിക്കുകയും യാത്രക്കാരായ കുട്ടികളെ സ്വാഗതം ചെയ്യാൻ സലാം, സലാമ തുടങ്ങിയ പ്രശസ്ത കഥാപാത്രങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ ദേശീയ ദിനങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വരുന്നതിനായി ജി.ഡി.ആർ.എഫ്.എ സ്വാഗത പരിപാടി ആരംഭിച്ചിരുന്നു.

Tags:    
News Summary - Kuwait National Day- GDRFA welcomes travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.