പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞിമൊയ്തീന് സുഹൃത്തുക്കൾ െമമെൻറോ സമ്മാനിക്കുന്നു 

തണലൊരുക്കിയവർക്ക് നന്ദി പറഞ്ഞ്​ കുഞ്ഞിമൊയ്തീൻ മടങ്ങുന്നു

ദുബൈ: പ്രവാസജീവിതത്തിൽ താങ്ങും തണലുമായവർക്ക് നന്ദി പറഞ്ഞ്​ കുഞ്ഞിമൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നു. 28 വർഷത്തെ പ്രവാസജീവിത്തിലുടനീളം അവീറിലെ എ.എ.കെ ഇൻറർനാഷനൽ ഗ്രൂപ് ഓഫ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

1993ൽ പാറപ്പുറത്ത് ബാവ ഹാജി അയച്ച വിസയിലാണ് കുഞ്ഞി മൊയ്തീൻ പ്രവാസജീവിതത്തിലേക്ക് എത്തുന്നത്. കോഴിക്കോട് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് യു.എ.ഇയിൽ എത്തിയത്. ദുബൈ ഫിഷ് മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായാണ് ജോലി ആരംഭിക്കുന്നത്. തുടർന്ന് ഒരേ കമ്പനിയിൽ മൂന്നു പതിറ്റാണ്ടടുത്ത് വിവിധ സെക്ഷനുകളിൽ ജോലി ചെയ്തു. പ്രവാസ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി രാപ്പകല്‍ പണിയെടുത്ത് കുടുംബത്തിനും ജീവിക്കാനുള്ള വക കണ്ടെത്തി. വീടുവെച്ചു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. അവരിൽ രണ്ടുപേരെ ഇതേ കമ്പനിയിൽ ജോലിക്ക്​ കയറ്റാനും സാധിച്ചു.

ജീവിതമാർഗം തേടിയെത്തുന്നവരുടെ രക്ഷകഭൂമിയായ യു.എ.ഇയിൽ തനിക്ക് തണൽ ഒരുക്കിയവരോട് തീരാത്ത കടപ്പാടുകൾ ബാക്കിവെച്ചാണ് കുഞ്ഞിമൊയ്തീൻ മടങ്ങുന്നത്. എ.എ.കെ ഗ്രൂപ് സ്ഥാപകൻ പാറപ്പുറത്ത് ബാവഹാജി, സി.ഇ.ഒ മുഹമ്മദലി തയ്യിൽ, എം.ഡി എ.എ.കെ. മുസ്തഫ എന്നിവരോട് കടപ്പാടുണ്ടെന്ന്​ കുഞ്ഞിമൊയ്​തീൻ പറയുന്നു. ജോലി അവസാനിപ്പിക്കാൻ മനസ്സ് സമ്മതിക്കുന്നി​െല്ലങ്കിലും ചില ആരോഗ്യപ്രശ്നംമൂലമാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിക്കുന്നത്.

യാത്രയയപ്പ്​ നൽകി

ദുബൈ: പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന കുഞ്ഞിമൊയ്തീന് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകി. എ.എ.കെ ഗ്രൂപ് എം.ഡി മുസ്തഫയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയത്. ഗ്രൂപ് ഡയറക്ടർമാരായ നൗഷാദ് അലി, ഷരീഫ്, ജനറൽ മാനേജർ ഉമ്മർ, ഇ- േകാമേഴ്സ് ഓപറേഷൻ മാനേജർ അനീഷ് കുമാർ, സൂപ്പർവൈസർമാരായ സത്താർ, സലാം പാടൂർ, കെ.പി. മുഹമ്മദ്‌, ഷഫീഖ് തുടങ്ങിയവരും നൗഷാദ്, കരീം, ഇഖ്ബാൽ, സുധീർ എന്നിവരും പ​ങ്കെടുത്തു.

Tags:    
News Summary - Kunjimoitheen returns, thanking those who provided shade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.