റാസല്‍ഖൈമ: ഏപ്രില്‍വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ജൂണ്‍ എട്ടു വരെ നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണം തുടരാനുള്ള തീരുമാനം. കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ നടപടികളോട് സമൂഹത്തിെൻറ പ്രതികരണം പ്രശംസാര്‍ഹമാണെന്ന് അധികൃതരുടെ വിലയിരുത്തല്‍. ദുരന്തം വരുത്തുന്ന കൊറോണ വൈറസ് ഇപ്പോഴും സജീവമാണ്. ഇതിനെതിരെ ഒരാളും ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളായാലും പത്തിലധികം പേര് ഒത്തു ചേരുന്ന ചടങ്ങുകള്‍ ഒഴിവാക്കുക, ഷോപ്പിങ് സെൻററുകള്‍, പൊതുഗതാഗതം, സിനിമശാലകള്‍, ഫിറ്റ്നസ് സെൻററുകള്‍, നീന്തല്‍ക്കുളങ്ങള്‍, പൊതു സേവന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്‍ 50 -70 ശതമാനത്തില്‍ കൂടാതിരിക്കുക, മാസ്ക് ധാരണവും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച വരുത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളും നിയന്ത്രണങ്ങള്‍ നീട്ടിയ അറിയിപ്പില്‍ അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.