ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററുമായി ചേർന്ന് നിർധനരായ വൃക്കരോഗികൾക്കായി 10 ലക്ഷം രൂപയുടെ ഡയാലിസിസ് സൗകര്യമൊരുക്കുന്നു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ ഹൈദരലി ശിഹാബ് തങ്ങൾ ഹെൽത്ത് ആൻഡ് വെൽനസ് കെയറിന്റെ കീഴിൽ ആയിരം യൂനിറ്റ് ഡയാലിസിസ് സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.
കാസർകോട് വിൻടച്ച് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലാണ് സേവനം ലഭ്യമാവുക. ജില്ല കമ്മിറ്റി ആരോഗ്യരംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങളിൽ വിഷമിക്കുന്നവരെ സഹായിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനം പ്രശംസനീയമാണെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും കാസർകോട് സി.എച്ച് സെന്റർ ചെയർമാനുമായ ലത്തീഫ് ഉപ്പളഗേറ്റ് അഭിപ്രായപ്പെട്ടു. സി.എച്ച് സെന്ററും കെ.എം.സി.സിയും ചേർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് വർക്കിങ് ചെയർമാനും സിറ്റി ഗോൾഡ് മാനേജിങ് ഡയറക്ടറുമായ കരീം കൊളിയാട് അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ സി.എച്ച് നൂറുദ്ദീൻ, സലാം തട്ടാഞ്ചേരി, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി അബ്ബാസ് കളനാട്, സുബൈർ അബ്ദുല്ല, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, ഹനീഫ ബാവ, കെ.പി അബ്ബാസ് കളനാട്, മൊയ്തീൻ അബ്ബ, പി.ഡി നൂറുദ്ദീൻ, ഫൈസൽ മോഹ്സിൻ തളങ്കര, സി.എ ബഷീർ പള്ളിക്കര, അശ്റഫ് ബായാർ, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, റഫീഖ് കടാങ്കോട്, സുനീർ പി.പി തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.