ദുബൈ നൈഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് യഹ്യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എല്ലാ അതിരുകളും കടന്ന് ഒരുമയും മനുഷ്യബന്ധവും വളർത്തുന്ന മഹത്തായ പ്രവൃത്തിയാണ് രക്തദാനമെന്ന് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര. ‘ഹലാ കാസർകോട് ഗ്രാൻഡ് ഫെസ്റ്റ്-2025’ന്റെ ഭാഗമായി ദുബൈ നൈഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ, മറ്റു ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി അബ്ബാസ് കളനാട്, സുബൈർ അബ്ദുല്ല, മൊയ്ദീൻ അബ്ബാ, ഹനീഫ ബാവ സി.എ, ബഷീർ പള്ളികര, പി.ഡി നൂറുദ്ദീൻ, അഷ്റഫ് ബായാർ, ആസിഫ് ഹൊസങ്ങടി, സിദ്ദിഖ് ചൗക്കി, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, കാലിദ് പാലക്കി, റാശിദ് പടന്ന, ഹനീഫ് കട്ടക്കാൽ, ഹസ്കർ ചൂരി, മൻസൂർ മർത്യാ, ഉപ്പി കല്ലങ്കായ് തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.