ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമം
ദുബൈ: ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി ഈദ് സംഗമം സംഘടിപ്പിച്ചു. ഫൈൻ ടൂൾസ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജമാൽ മനയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ ദുബൈ കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ഇൻകാസ് തൃശൂർ ജില്ല പ്രസിഡന്റ് പവിത്രൻ എന്നിവർ മുഖ്യാതിഥിയായിരുന്നു. മുബാറക് ബദ്രി ഈദ് സന്ദേശം നൽകി.
ഇൻകാസ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, തൃശൂർ ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, ഭാരവാഹികളായ ആർ.വി.എം. മുസ്തഫ, മുസ്തഫ വടുതല, നേതാക്കളായ ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവർ ആശംസകൾ നേർന്നു. ആക്ടിങ് സെക്രട്ടറി മുഹമ്മദ് അക്ബർ ചാവക്കാട് സ്വാഗതവും ട്രഷറർ സമദ് ചാമക്കാല നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷറഫുദ്ദീൻ കൈപ്പമംഗലം, അബുഷമീർ, ഷാജി കൈപ്പമംഗലം, ഹനീഫ തളിക്കുളം, അസ്കർ പുത്തൻചിറ, ഇസ്മായിൽ ഒരുമനയൂർ, മുഹമ്മദ് സാദിഖ് തിരുവത്ര, റഷീദ് പുതുമനശ്ശേരി, ജംഷീർ പാടൂർ, അൻവർ സാദത്ത്, തൻവീർ, ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.