അബൂദബി: കെ.എം.സി.സിയുടെ ചരിത്രം പറയുന്ന പുസ്തകം എഴുത്തുകാരൻ ശരീഫ് സാഗർ എഴുതിയ ‘അന്നൊരു അബുദാബിക്കാലത്ത്’ ശനിയാഴ്ച രാത്രി 8.30ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രകാശനം ചെയ്യും. മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ സംസാരിക്കും. അതോടൊപ്പം അബൂദബി കെ.എം.സി.സി ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.എച്ച് അസ്ലം സ്മരണികയുടെ ഗൾഫ് തല പ്രകാശനവും ചടങ്ങിൽ നടക്കും.
32 രാഷ്ട്രങ്ങളിൽ വ്യവസ്ഥാപിതമായി പ്രവർത്തിച്ചുവരുന്ന കെ.എം.സി.സിയുടെ ചരിത്രം പറയുന്ന പുസ്തകം ആദ്യമായാണ് പുറത്തിറങ്ങുന്നത്. നിരവധി പേരുടെ ഓർമകളിൽനിന്നും വാമൊഴിയിൽനിന്നും ലഭിച്ച വിവരങ്ങളുടെ ക്രോഡീകരണം കൂടിയാണ് പുസ്തകം. ചരിത്ര ശേഖരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം അബൂദബി കെ.എം.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് മുൻ നേതാക്കളുടെയും പ്രവർത്തകരുടെയും സംഗമം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.