ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ ഹെൽത്ത് പ്രമോഷൻ ഡിപ്പാർട്മെന്റിന് കീഴിലുള്ള ഫ്രണ്ട്സ് ഓഫ് കിഡ്നി പേഷ്യന്റ്സ് സംഘടിപ്പിച്ച ‘ആരോഗ്യകരമായ വൃക്കകൾ’ (ഹെൽത്തി കിഡ്നീസ്) കാമ്പയിന്റെ രണ്ടാം ഘട്ടം സമാപിച്ചു.
വൃക്കരോഗങ്ങൾ തടയുന്നതിന്, ആരോഗ്യകരമായ വൃക്ക നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെയും കൗമാരക്കാരെയും ബോധവത്കരിക്കുക എന്നതായിരുന്നു കാമ്പയിനിന്റെ ലക്ഷ്യം. വൃക്കകളുടെ ആരോഗ്യത്തിനായി വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയപരീക്ഷണങ്ങളും വിദ്യാഭ്യാസ ശിൽപശാലകളും ഉൾപ്പെടെയുള്ളതായിരുന്നു കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.