ദുബൈ: യു.എ.ഇ തദ്ദേശീയമായി നിർമ്മിച്ച കൃത്രിമോപഗ്രഹം ഖലീഫാസാറ്റ് ദക്ഷിണ കൊറിയയിലേക്ക് കൊണ്ടുപോയി. അന്തിമ വിക്ഷേപണത്തിനുള്ള നടപടികൾക്കായാണ് ഉപഗ്രഹം കയറ്റിയയച്ചത്. എമിറേറ്റ്സിെൻറ ചരക്ക് വിമാന സർവീസായ സ്കൈ കാർഗോയിൽ നിന്ന് ചാർട്ടർ ചെയ്ത ബോയിങ് 777 വിമാനത്തിലാണ് ഉപഗ്രഹം കൊണ്ടുപോയത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ (എം.ബി.ആർ.എസ്.സി) തദ്ദേശീയമായി നിർമിച്ച ആദ്യ ഉപഗ്രഹമാണ് ഖലീഫാസാറ്റ്.
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഉപഗ്രഹം കടത്തുന്നതിനുവേണ്ടി മൂന്ന് മാസത്തെ തയാറെടുപ്പാണ് ശാസ്ത്രജ്ഞരും സ്കൈ കാർഗോയിലെ ജീവനക്കാരും നടത്തിയത്. ഇതിെൻറ ഭാഗമായി പലവട്ടം റിഹേഴ്സലുകളും ഒരുക്കിയിരുന്നു. നിർമാണകേന്ദ്രത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് കനത്ത പൊലീസ് കാവലിലാണ് ഉപഗ്രഹം എത്തിച്ചത്.
2013 ലാണ് ഖലീഫസാറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ള കാമറ ഘടിപ്പിച്ച ഉപഗ്രഹമാണിത്. ദുബൈ ഒന്ന്, ദുബൈ രണ്ട് എന്നീ ഉപഗ്രഹങ്ങൾക്ക് ശേഷം എം.ബി.ആർ.എസ്.സി. സ്വന്തമാക്കുന്ന മൂന്നാമത് ഉപഗ്രഹമാണ് ഖലീഫാസാറ്റ്. ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ അകലെയായിരിക്കും ഇതിെൻറ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.