ഖലീഫ സാറ്റ് പകര്‍ത്തിയ ഷാര്‍ജ പള്ളിയുടെ ചിത്രം 

ഷാർജയിലെ ഏറ്റവും വലിയ പള്ളിയുടെ അതിശയ ചിത്രം പകര്‍ത്തി ഖലീഫസാറ്റ്

ഷാര്‍ജ: ഷാർജ പള്ളിയുടെ അതിശയ ചിത്രം ബഹിരാകാശത്തുനിന്ന് ഖലീഫ സാറ്റ് പകർത്തി. യു.എ.ഇ നിർമിച്ച ആദ്യ ഉപഗ്രഹമായ ഖലീഫ സാറ്റിൽ നിന്നുള്ള ചിത്രം മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 2018ൽ ബഹിരാകാശത്ത് വിക്ഷേപിച്ചശേഷം ലാൻഡ്‌മാർക്കുകളുടെയും അറിയപ്പെടുന്ന സ്ഥലങ്ങളുടെയും ഉയർന്ന റെസലൂഷൻ ഫോട്ടോകൾ ഉപഗ്രഹം പകർത്തിയിരുന്നു.

തായ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഷാര്‍ജ മസ്ജിദില്‍ 25,000 പേര്‍ക്ക് നമസ്​കരിക്കാൻ സൗകര്യമാണുള്ളത്. ഷാര്‍ജയിലെ ഏറ്റവും വലിയ പള്ളിയാണിത്. 30 കോടി ദിര്‍ഹം ചെലവിൽ നിര്‍മിച്ച പള്ളിയുടെ താഴികക്കുടങ്ങളും കാലിഗ്രഫിയും ഏറെ ശ്രദ്ധേയമാണ്. പള്ളിയില്‍ എല്ലാ മതസ്​ഥർക്കും പ്രവേശിക്കാം.

ഖലീഫ സാറ്റി​െൻറ ചിത്രത്തിൽ കെട്ടിടത്തി​െൻറ തനത്​ ഒട്ടോമൻ ശൈലിയും വലിയ പാർക്കിങ് സ്ഥലവും പൂന്തോട്ടങ്ങളും വ്യക്തമായി കാണിക്കുന്നുണ്ട്. 186,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഷാർജയിലെ ഏറ്റവും വലിയ പള്ളിയില്‍ സ്ത്രീകള്‍ക്ക് നമസ്​കരിക്കാൻ വിപുല സൗകര്യമുണ്ട്​.

Tags:    
News Summary - Khalifasat copies a stunning picture of the largest mosque in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.