‘കേ​ര​ള സ്റ്റോ​റി’ സി​നി​മ; സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം -വേ​ൾ​ഡ് കെ.​എം.​സി.​സി

ഫു​ജൈ​റ: ‘കേ​ര​ള സ്റ്റോ​റി’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്ന​തോ​ടെ കേ​ര​ള​ത്തെ​യും കേ​ര​ളീ​യ​രെ​യും ഗു​രു​ത​ര​മാ​യി അ​പ​മാ​നി​ക്കാ​നു​ള്ള പു​തി​യൊ​രു ശ്ര​മ​മാ​ണ് അ​ണി​യ​റ​യി​ലു​ള്ള​വ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സി​നി​മ​യു​ടെ ട്രെ​യി​ല​റി​ൽ കേ​ര​ള​ത്തെ വ​ള​രെ നെ​ഗ​റ്റീ​വാ​യും വി​ദ്വേ​ഷം പ​ര​ത്തു​ന്ന​തു​മാ​യ രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു യു​വ​തി​യെ ബീ​ഫ് ക​ഴി​ക്കാ​ൻ മ​റ്റു സ്ത്രീ​ക​ൾ നി​ർ​ബ​ന്ധി​ക്കു​ന്ന രം​ഗ​വും കേ​ര​ളം 25 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​സ്​​ലാ​മി​ക് സ്റ്റേ​റ്റാ​കു​മെ​ന്നും ഇ​വി​ടെ ശ​രീ​അ​ത്ത് നി​യ​മം ന​ട​പ്പാ​ക്കു​മെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന രം​ഗ​വും ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ ത​ന്ത്ര​മാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. മ​നു​ഷ്യ​രെ വെ​റു​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ഈ ​സി​നി​മ കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​ക​മാ​യ ഐ​ക്യം, സ​ഹി​ഷ്ണു​ത, ബ​ഹു​സ്വ​ര​ത എ​ന്നി​വ​യെ ആ​ക്ര​മി​ക്കു​ന്ന രീ​തി​യി​ലാ​ണ്. കേ​ര​ള​ത്തി​ന്റെ മ​തേ​ത​ര ഘ​ട​ന​​ക്കെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി വേ​ൾ​ഡ് കെ.​എം.​സി.​സി ഈ ​സി​നി​മ​യെ കാ​ണു​ന്നു -പ്ര​സ്താ​വ​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം വി​ഭ​ജ​ന​വും വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന ഉ​ള്ള​ട​ക്ക​ത്തി​ന്റെ പ്ര​ചാ​ര​ണം ത​ട​യാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഉ​ട​ൻ ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വേ​ൾ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്‌ കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ത്തൂ​ർ റ​ഹ്‌​മാ​ൻ, ട്ര​ഷ​റ​ർ യു.​എ. ന​സീ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Kerala Story’ movie; Government should take action - World KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.