അമ്പത്തിരണ്ടാം യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബൂദബി കേരള സോഷ്യൽ സെന്റർ വാക്കത്തണിൽ പങ്കെടുത്തവർ
കേരള സോഷ്യൽ സെന്റർ വാക്കത്തൺ സംഘടിപ്പിച്ചു
അബൂദബി: 52ാം യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബൂദബി കേരള സോഷ്യൽ സെന്റർ വാക്കത്തൺ സംഘടിപ്പിച്ചു. അബൂദബി ചേംബർ ഓഫ് കോമേഴ്സ് പരിസരത്തുനിന്നും ആരംഭിച്ച വാക്കത്തണിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പങ്കെടുത്തു. രണ്ടു കിലോമീറ്റർ ദൂരമാണ് വാക്കത്തൺ സംഘടിപ്പിച്ചത്. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, ആക്ടിങ് ജനറൽ സെക്രട്ടറി അഭിലാഷ് തറയിൽ തുടങ്ങിയവർ സംസാരിച്ചു.
സ്പോർട്സ് വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, വളന്റിയർ ക്യാപ്റ്റന്മാരായ അരുൺ കൃഷ്ണൻ, ഷാഫി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ ദിനാഘോഷത്തിന് സമാപനം കുറിച്ച് ഞായറാഴ്ച വൈകീട്ട് ഏഴിന് സാംസ്കാരിക സമ്മേളനവും കലാ പരിപാടികളും അരങ്ങേറും. നാടൻ പാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന ഓളുള്ളേരി എന്ന നാടൻ പാട്ട് മേളയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.