കേരള മാപ്പിള കലാ അക്കാദമി റാക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് സംഗമത്തില്‍ നിന്ന്
റാസല്‍ഖൈമ: റാക് കേരള മാപ്പിള കല അക്കാദമിയുടെ (കെ.എം.കെ.എ) നേതൃത്വത്തില്‍ ഈദ് സംഗമം നടത്തി. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കെ.എം.കെ.എ റാക് ചാപ്റ്റര്‍ പ്രസിഡന്റ് സലാം മാത്തോട്ടം അധ്യക്ഷത വഹിച്ചു.
റാക് കെ.എം.സി.സി പ്രസിഡന്റ് റസാക്ക് ചെനക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുബാറക് ശിവപുരം സ്വാഗതമാശംസിച്ചു. ടി.പി. അബ്ദുല്‍സലാം, നാസര്‍ പൊന്മുണ്ടം, അസീസ് കൂടല്ലൂര്‍, നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജി.എം. മുബഷിര്‍, സിദ്ദീഖ് മുത്തണിക്കാട്ട്, ജഅ്ഫര്‍ മണ്ണിങ്ങല്‍, അക്ബര്‍ തൃത്താല, ജാഫര്‍ സാല, നൗഫല്‍ മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
സലാം, അക്ബര്‍, നൗഫല്‍, സവാബ്, മുബാറക്, ജാഫര്‍ സാല, മെഹ്മൂദ്, അയാന, ഇനാര, നിത, രേഷ്മ, തസ്ലീമ എന്നിവരുടെ ഗാനമേളയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.