Posted On
date_range Updated On
date_range ദുബൈയിൽ താമസ കെട്ടിടത്തിൽനിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു
ദുബൈ : ദുബൈയിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയിൽ ആഇശാ മൻസിലിൽ ആഖിബ് (32) ആണ് മരിച്ചത്.
ഖിസൈസ് മുഹൈസ്‌ന വാസൽ വില്ലേജിലെ കെട്ടിടത്തിൽ നിന്നും ശനിയാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുനിയിൽ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കൾ: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൾ: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങൾക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.