Posted On
date_range Updated On
date_range കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂടാളിയിലെ പരേതരായ തൈക്കണ്ടി മുഹമ്മദിന്റെയും ടി.കെ. മറിയുമ്മയുടെയും മകന് കാനിച്ചേരി മാവിലാച്ചാലില്‍ അശോകന് പീടികക്ക് സമീപം സജ്നാസില് താമസിക്കുന്ന ടി.കെ. അബ്ദുല്‍ നാസറാണ് (52) മരിച്ചത്. 20 വര്‍ഷം ഒമാനിലെ റുവിയില്‍ പ്രവാസിയായിരുന്നു. ഭാര്യ: സാജിത. മക്കള്‍: ഫര്‍ഹാന, ഫസ്ന, നാസര്‍, മുഹമ്മദ് സായി. മരുമകന്: മുഹമ്മദ് അജ്മല്‍ (കല്ലായി). സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (ബംഗളൂരു), അഷറഫ്, റഫീഖ് (ഇരുവരും മസ്കത്ത്), മുനീര്‍ കൂടാളി, നിയാസ് (വ്യാപാരി, കൂടാളി), ഹാഷിം (ബഹ്റൈന്‍), സാജിത, റഹ്മത്ത് (ഇരുവരും കൂടാളി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.