Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ’: ആയിശ, ആലിയ. സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബൈ), തനൂജ ഹാറൂൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.