അബൂദബി: കല അബൂദബിയുടെ വാർഷികാഘോഷ പരിപാടിയായ കലാഞ്ജലി വ്യാഴാഴ്ച രാത്രി എട്ടിന് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) നടക്കും. പ്രശസ്‌ത ചലച്ചിത്ര താരവും നർത്തകനുമായ വിനീതും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി ‘നൃത്യ താരോത്സവ’മാണ് കലാഞ്ജലിയുടെ മുഖ്യ ആകർഷണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനശ്വര മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി രണ്ട് മണിക്കൂർ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് ‘നൃത്യ താരോത്സവ’മെന്ന് വിനീത് പറഞ്ഞു.എറണാകുളം തേജോമയി നൃത്ത സംഘത്തിലെ ബോണി മാത്യു, സരുൺ, ദീപക്, കാവ്യ മാധവ്, അനീഷ, അഞ്ജന എന്നിവരാണ് വിനീതിനൊപ്പം നൃത്തച്ചുവടുകൾ വെക്കുക.50ാം വാർഷികം ആഘോഷിക്കുന്ന െഎ.എസ്.സിക്കാണ് ഇത്തവണ കലാഞ്ജലി സമർപ്പിക്കുന്നതെന്ന് കല അബൂദബി പ്രസിഡൻറ് അമർ സിങ് വലപ്പാട് പറഞ്ഞു. രാത്രി 7.30 മുതൽ പ്രവേശനം ആരംഭിക്കും. കല അബൂദബി ജനറൽ സെക്രട്ടറി മെഹബൂബ് അലി, ട്രഷറർ പ്രശാന്ത്, കലാവിഭാഗം സെക്രട്ടറി അരുൺ നായർ, െഎ.എസ്.സി ആക്ടിങ് പ്രസിഡൻറ് ജയചന്ദ്രൻ നായർ, ട്രഷറർ റഫീഖ് പി. കയനയിൽ, വിനോദവിഭാഗം സെക്രട്ടറി രാജേഷ് എസ്. നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.