ദുബൈ: ജോയ് ആലുക്കാസ് ദമ്മാമിൽ പുതിയ ഷോറൂം തുറന്നു. അൽ വഫാ മാളിലാണ് പുതിയ ഷോറൂം. ഈ മാസം 18ന് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സൗദി അറേബ്യയിലെ കിഴക്കൻ മേഖലയിലെ നിക്ഷേപ മന്ത്രാലയ ബ്രാഞ്ച് ഡയറക്ടർ അബ്ദുൽ ഹമീദ് ബിൻ മുഹമ്മദ് അൽ ഷവാൻ, ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ്, ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിന് മുൻഗണന നൽകിയാണ് പുതിയ ഷോറൂമിന്റെ രൂപകൽപന. കമനീയമായ ആഭരണ ശേഖരങ്ങൾ അനായാസം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കാലാതീതമായ ബ്രൈഡൽ ആഭരണങ്ങൾ, ഉത്സവ ശേഖരങ്ങൾ മുതൽ ആധുനിക കാലത്തെ ട്രെൻഡായ ഭാരം കുറഞ്ഞ ആഭരണങ്ങൾ, വൈവിധ്യമാർന്ന ഡെയ്ലി വെയർ എന്നീ ശ്രേണികളിലെല്ലാം പ്രത്യേക മുൻഗണന നൽകി വിപുലമായ ശേഖരങ്ങൾ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടന ബൊണാൻസയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.