ദുബൈ: ജബൽഅലി മെട്രോ സ്റ്റേഷൻ ഇനി നാഷനൽ പെയ്ന്റ്സ് സ്റ്റേഷൻ എന്ന് വിളിക്കപ്പെടും. പേരുമാറ്റം ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് അറിയിച്ചത്. അടുത്തമാസം മുതൽ വിവിധ സ്ഥലങ്ങളിൽ സ്റ്റേഷന്റെ പേരുമാറ്റം നടപ്പിലാക്കിത്തുടങ്ങും. ഒക്ടോബർ അവസാനത്തോടെ പൂർണമായും പേര് മാറ്റം നടപ്പിലാകും. ആർ.ടി.എയുടെ സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങളിലും പൊതുഗതാഗത ആപ്ലിക്കേഷനിലും ഓഡിയോ അനൗൺസ്മെന്റുകളിലും ഈ മാറ്റം നടപ്പിലാക്കും.
മെട്രോ റെഡ് ലൈനിലെ ഈ മെട്രോ സ്റ്റേഷൻ ദുബൈയിലെ ഏറ്റവും സജീവവും അതിവേഗത്തിൽ വളരുന്നതുമായ വ്യവസായ മേഖലയായ ജബൽഅലി ഫ്രീ സോണിലാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 10 വർഷത്തേക്കാണ് നാഷനൽ പെയ്ന്റ്സ് സ്റ്റേഷൻ എന്ന പേര് വിളിക്കപ്പെടുക. മെട്രോ സ്റ്റേഷൻ നേമിങ് റൈറ്റ്സ് പദ്ധതിയിൽ നാഷനൽ പെയ്ന്റ്സ് ചേരുന്നതിൽ അഭിമാനമുണ്ടെന്ന് ആർ.ടി.എയുടെ റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.