Posted On
date_range Updated On
date_range ഇസ്മായിൽ വാണിമേൽ ദുബൈയിൽ നിര്യാതനായി
ദുബൈ: ദുബൈയിലെ ആദ്യകാല ടൈപ്പിങ്ങ് സെന്‍റർ (നാജി ഐ.ഡി സെന്‍റർ) ഉടമ കോഴിക്കോട് വാണിമേൽ ചെറുമോത്ത് പള്ളിമുക്ക് പുതുക്കുടി ഇസ്മായിൽ (60) നിര്യാതനായി. ദുബൈ കെ.എം.സി.സി വനിതാ വിങ്ങ് സ്റ്റേറ്റ് കോ ഓഡിനേറ്റർ സറീന ഇസ്മായിലിന്‍റെ ഭർത്താവാണ്.
മക്കൾ: ഇസ്മത്ത്, മാജിദ, മുഹമ്മദ് മുബഷിർ. മരുമക്കൾ: ഉമൈർ ചെക്യാട്, എം. നിസാർ ചെറുമോത്ത്. ഏറെക്കാലമായി കുടുബസമേതം ദുബൈയിൽ കഴിയുന്ന ഇസ്മായിൽ പ്രവാസികൾക്കിടയിൽ സുപരിചിതനും പൊതുപ്രവർത്തന, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമാണ്. ഖബറടക്കം ബുധനാഴ്ച ദുബൈ ഗർഹൂദിൽ നടക്കും.
കെ.എം.സി.സി നേതാക്കളായ പി.കെ. അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, സി.വി.എം. വാണിമേൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, കെ.പി.എ. സലാം, അഡ്വ. സാജിദ്, റയീസ് തലശേരി എന്നിവരും വനിതാവിങ്ങ് നേതാക്കളും വസതി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.