അബൂദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബൂദബിയുടെ (െഎ.ബി.എ) മൂന്നാമത് കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: മുഹമ്മദ് ഹാരിസ്, അബ്ദുൽ കരീം, എ.ടി. മഹ്‌റൂഫ് (ഉപദേശക സമിതി അംഗങ്ങൾ), റഫീഖ് ഹൈദ്രോസ് (മുഖ്യ രക്ഷാധികാരി), സൽമാൻ ഫാരിസി (ചെയർമാൻ), അബ്ദുല്ല ഷാജി (ജനറൽ കൺവീനർ), അലിമോൻ വരമംഗലം (ട്രഷറർ), ശിഹാബ് എടരിക്കോട് (വൈസ് ചെയർമാൻ), അസീം കണ്ണൂർ (ജോയിൻറ് കൺവീനർ), ഇക്ബാൽ ലത്തീഫ് (ഇവൻറ് കോഒാഡിനേറ്റർ), സനാ കരീം (അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി). പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം മുഹമ്മദ് അലി നിർവഹിച്ചു.
തുടർന്ന് നടന്ന പരിപാടിയിൽ കഠ്വ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.ബി.എ പുറത്തിറക്കുന്ന വീഡിയോ ഗാനത്തിന് റഹീം ചെമ്മാട് രചിച്ച വരികളുടെ ദൃശ്യാവിഷ്കാരം,ഓഡിയോ റിലീസിങ് എന്നിവ നടന്നു. െഎ.ബി.എ മൂന്ന് വർഷമായി നടത്തുന്ന ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ വിഭവങ്ങൾ എത്തിക്കുന്ന പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ട് മുഹമ്മദ് ഹാരിസിൽനിന്ന് ഇക്ബാൽ ലത്തീഫും ജനാ മഹ്‌റൂഫ്, നിയാ മഹ്‌റൂഫ് എന്നീ ബാലികമാരിൽനിന്ന് സൽമാൻ ഫാരിസിയും ഏറ്റുവാങ്ങി. സംഘടനയുടെ പ്രഖ്യാപിത പരിപാടികളിൽ ഒന്നായ നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന പദ്ധതിയിൽ അടുത്തത് കോഴിക്കോട് ജില്ലയാണെന്നും പ്രഖ്യാപനം ഐ.ബി.എയുടെ വാർഷിക ആഘോഷ പരിപാടിയിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.പുതിയ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പ്രഥമ പൊതുപരിപാടിയായ ഐ.ബി.എ ഓൺലൈൻ ഗാനാലാപന പ്രതിഭാ മത്സരം മൂന്നാം സീസൺ ഗ്രാൻഡ് ഫിനാലെ മേയ് നാലിന് വൈകുന്നേരം നാല് മുതൽ അബൂദബി കേരളാ സോഷ്യൽ സെൻററിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.