ഷാർജയിലെ ആദ്യ മത്സരത്തിന് സ്റ്റേഡിയത്തിലെത്തിയ ബാംഗ്ലൂർ ടീം ഫാൻസ്
ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഷാർജയിലെ മത്സരങ്ങളുടെ നിരക്കിൽ വൻ കുറവ്. നേരേത്ത 150-200 ദിർഹമായിരുന്നത് 60 ദിർഹമായാണ് കുറച്ചത്. ഇതോടെ മലയാളികൾ അടക്കം നിരവധി പേർക്ക് കളി കാണാൻ അവസരമൊരുങ്ങും. എന്നാൽ, 16 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് പ്രവേശനം എന്ന നിബന്ധന തുടരും. വാക്സിനെടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തിയവർക്കും മാത്രമായിരിക്കും പ്രവേശനം. ചൊവ്വാഴ്ച കൊൽക്കത്തയും ഡൽഹിയും തമ്മിലാണ് ഷാർജയിലെ അടുത്ത മത്സരം. മുംബൈയും ചെന്നൈയും തമ്മിൽ നടന്ന ഷാർജയിലെ ആദ്യ മത്സരത്തിൽ കാണികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലും 60 ദിർഹമാണ് നിരക്ക്. ദുബൈയിൽ രണ്ടു പേർക്ക് 200 ദിർഹമാണ് ടിക്കറ്റ്. ഒരാൾക്കു മാത്രമായി ടിക്കറ്റെടുക്കാൻ കഴിയില്ല. ചില മത്സരങ്ങളിൽ 150 ദിർഹമിനും ടിക്കറ്റ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.