ഷാർജ എക്സ്പോ സെന്ററിൽ നടന്ന യോഗ ദിനാചരണത്തിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ
അബൂദബി: അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ച് യു.എ.ഇ. അബൂബദിയിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ പ്രമുഖർ പങ്കെടുത്തു. ലൗറെ അബൂദബിയിൽ യോഗ ദിനാചരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യൻ എംബസി ഒരുക്കിയിരുന്നത്.
കൂടാതെ അബൂദബി സ്പോർട്സ് കൗൺസിലുമായി ചേർന്ന് അഡ്നകിൽ സംഘടിപ്പിച്ച യോഗദിനാചരണ പരിപാടിയിൽ സഹിഷ്ണുത, സഹവർതിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, പ്രമുഖ ഇന്ത്യൻ വനിത ടെന്നിസ് താരം സാനിയ മിർസ, നയതന്ത്ര ഉദ്യോഗസ്ഥർ, ബിസിനസ് പ്രമുഖർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പേർ പങ്കെടുത്തു. യോഗ ദിനാചരണത്തിൽ പങ്കെടുക്കാനായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്. പ്രമുഖരുടെ നേതൃത്വത്തിലായിരുന്നു യോഗ സംഘടിപ്പിച്ചത്.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അബൂദബിയിലെ അഡ്നകിൽ നടത്തിയ യോഗ ദിനാചരണത്തിൽ അംബാസഡർ സഞ്ജയ് സുധീർ ഉൾപ്പെടെയുള്ള പ്രമുഖർ
അഡ്നകിൽ നടന്ന യോഗ ദിനാചരണത്തിന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ നേതൃത്വം നൽകി.അതേസമയം, ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ഷാർജ എക്സ്പോ സെന്ററിൽ നടത്തിയ യോഗ ദിനാചരണത്തിൽ 5000 പേർ പങ്കെടുത്തു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി. ഇന്ത്യക്കാരെ കൂടാതെ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരും ഷാർജ എക്സ്പോ സെന്ററിൽ നടന്ന യോഗാഭ്യാസങ്ങളിൽ പങ്കാളികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.