ഇൻകാസ് കമ്മിറ്റി പ്രവർത്തനോദ്​ഘാടനം ദുബൈയിൽ സംഘടിപ്പിച്ചു

ദുബൈ: ഇൻകാസ് ദുബൈ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ രൂപീകരിച്ച ഗുരുവായൂർ അസംബ്ലി കമ്മിറ്റിയുടെ പ്രവർത്തനോദ്​ഘാടനവും കേരളത്തിൽ യു.ഡി.എഫ് നേടിയ ഐതിഹാസിക വിജയത്തിന്‍റെ ആഘോഷവും ദുബൈയിൽ സംഘടിപ്പിച്ചു.

ഇൻകാസ് ദുബൈ സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗുരുവായൂർ അസംബ്ലി കമ്മിറ്റി രൂപീകരിച്ചത്. ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്‍റ്​ നബീൽ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി വർക്കിങ്​ പ്രസിഡന്‍റ്​ പവിത്രൻ അഞ്ചങ്ങാടി ആമുഖ പ്രഭാഷണം നടത്തി.

തൃശൂർ ജില്ല പ്രസിഡന്‍റ്​ ഫിറോസ് മുഹമ്മദാലി മുഖ്യാതിഥിയായി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാറാണിപ്പുഴ, വൈസ് പ്രസിഡന്‍റ്​ ഷംസീർ നാദാപുരം, സെക്രട്ടറി സി.കെ. സാദിഖലി, തൃശൂർ ജില്ല ജനറൽ സെക്രട്ടറി വി.എ. ആഷിഫ്, വർക്കിങ്​ പ്രസിഡന്‍റ്​ ആന്‍റോ അബ്രഹാം, ട്രഷറർ മിസ്ബാഹ്​, ഇൻകാസ് അജ്‌മാൻ തൃശൂർ ജില്ല പ്രസിഡന്‍റ്​ ഷാഫി അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ്​ ഷിഹാബ് അബ്ദുൽ കരീം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടുത്തി.

ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഫവാസ് അബ്ദുൽ കാദർ, രാജീവ് ഗുരുവായൂർ, വി. വിപിനൻ, ഫാരിസ് അബ്ദുൽ കരീം, കെ.പി. അഷ്റഫ്, സക്കരിയ റഷീദ്, ഷജീർ ബെറേട്ടാ, ഷഫീഖ് കിഴക്കൂട്ട്, ഷാനവാസ് ഹംസ, ജാഫർ ജമാലുദ്ദീൻ, എം.ഇ. നൗഷാദ്, നബീൽ കാദർ, പരീദ് തിരുവത്ര, ഷംസു മേനയിൽ, ബർകത് അലി, റാഫി വലിയകത്ത്, അക്ബർ വലിയകത്ത്, ഷൈജു ശങ്കപ്പു എന്നിവർ നേതൃത്വം നൽകി.

പരിപാടിയോടനുബന്ധിച്ച് കൈരളി പട്ടുറുമാൽ ഫെയിം അഫ്‌നാസ് മൂത്തേടത്തും സോഷ്യൽ മീഡിയ താരം ഫാസിൽ ഇസ്മായിലും നേതൃത്വം നൽകിയ കരോക്കെ ഗാനമേളയും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സക്കരിയ റഷീദ് സ്വാഗതവും നിയോജകമണ്ഡലം ട്രഷറർ രാജീവ് ഗുരുവായൂർ നന്ദിയും പറഞ്ഞു.

News Summary - INKAS Guruvayur Assembly Committee Inaugurated in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.