അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബി ഭാരവാഹികൾ

അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്​ പുതിയ ഭരണസമിതി

അബൂദബി: അങ്കമാലി മേഖലയിലെ പ്രവാസികളെ ഒരുമിപ്പിക്കുന്ന സാമൂഹിക-സാംസ്കാരിക സംഘടനയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അബൂദബിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. അങ്കമാലി മുനിസിപ്പാലിറ്റിയിലെയും സമീപ പ്രദേശങ്ങളിലെ 13 പഞ്ചായത്തുകളിലെയും പ്രവാസികളെ ഒരുമിപ്പിച്ച് സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും വേദിയായി പ്രവർത്തിക്കുന്ന സംഘടനയാണ് അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ. വർഷങ്ങളായി അബൂദബിയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

അബൂദബി ആൽ നഹ്​യാനിലെ ബീറ്റ്മിക്സ് ഇവന്‍റ്​ ഹാളിൽ പ്രസിഡന്‍റ്​ ജോജോയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ലതീഷ് ചുള്ളി (പ്രസിഡന്‍റ്​), സുരേഷ് പരമേശ്വരൻ (ജനറൽ സെക്രട്ടറി), പ്രകാശ് ജെയ്സൺ (ട്രഷറർ), ജിനു കെ. പാപ്പച്ചൻ (വൈസ് പ്രസിഡന്‍റ്​), ഫിമി ഫ്രാൻസിസ് (വൈസ് പ്രസിഡന്‍റ്​ ), ഷാജു വർഗീസ് (ജോ. സെക്രട്ടറി), മാർട്ടിൻ തോമസ് (ജോ. ട്രഷറർ) എന്നിവരെയും വിവിധ വിഭാഗങ്ങളുടെ കൺവീനർമാരും ജോയന്‍റ്​ കൺവീനർമാരും ഉൾപ്പെടുന്ന 30 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ വൈസ് പ്രസിഡന്‍റുമാരായ മാർട്ടിൻ തോമസ് സ്വാഗതവും നീതു ലതീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - New Governing Body Elected for Angamaly NRI Association Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.