ഇൻകാസ് സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെയും പുതിയ ജില്ല കമ്മിറ്റി പ്രവർത്തന ഉദ്ഘാടനത്തിന്റെയും ബ്രോഷർ പ്രകാശനം ചെയ്യുന്നു
ഷാർജ: ഇൻകാസ് ഷാർജ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിന്റെയും പുതിയ ജില്ല കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും ബ്രോഷർ പ്രകാശനം ഇൻകാസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി അഡ്വ. അൻസാർ താജ് നിർവഹിച്ചു.
ചടങ്ങിൽ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷതവഹിച്ചു. നവാസ് തേക്കട, എ.വി. മധു, പി. ഷാജിലാൽ, റോയ് മാത്യു, ജിജു പി. തോമസ്, മുഹമ്മദ് സോളൻ, ജാഫർ കണ്ണാട്ട്, കെ. ആഷിഖ്, മുഹമ്മദ് അബൂബക്കർ, നൗഷാദ് മന്ദങ്കാവ്, സോമഗിരി, അജിത് കുമാർ, പി.വി. സുകേശൻ, റോബി യോഹന്നാൻ, അജയ് ഘോഷ്, ജെന്നി പോൾ എന്നിവർ സംസാരിച്ചു.
ജൂൺ 29ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0542049250, 0569481628 എന്നീ നമ്പറുകളിൽ ജൂൺ 20നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.