അബൂദബി: അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബൂദബി(ഇമ)യുടെ പ്രവർത്തനോദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച അബൂദബി കോർണിഷ് ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നടക്കും. വൈകീട്ട് ആറിന് പരിപാടി ആരംഭിക്കും. പ്രസിഡന്റ് സമീർ കല്ലറയുടെ അധ്യക്ഷതയിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
‘ഇമ’യുടെ ജീവകാരുണ്യ പദ്ധതിയായ ഭവനപദ്ധതിയുടെ പ്രഖ്യാപനം മന്ത്രി നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപ സ്ഥാനപതി എ. അമർനാഥ്, ബുർജീൽ ഹോൾഡിങ്സ് സി.ഇ.ഒ സഫീർ അഹ്മദ്, ലുലു ഗ്രൂപ് ഡയറക്ടർ വി. നന്ദകുമാർ, സേഫ്കെയർ ഹോൾഡിങ്സ് ചെയർമാൻ ഒമർ അലി, ബനിയസ് സ്പൈക്ക് എം.ഡി അബ്ദുറഹ്മാൻ അബ്ദുല്ല, അൽ സാബി ഗ്രൂപ് സി.ഇ.ഒ അമൽ വിജയകുമാർ, സേഫ് ലൈൻ എം.ഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കയനിയൽ എന്നിവർ സംബന്ധിക്കും. ജനറൽ സെക്രട്ടറി റാശിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.