ഇന്ത്യൻ മീഡിയ അബൂദബിയുടെ ഭവന നിർമാണ പദ്ധതി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വി.പി.എസ് ഹെൽത്ത്, ഇമ പ്രതിനിധികളുടെ സാന്നിധ്യത്തിൽ അനാവരണം ചെയ്യുന്നു
അബൂദബി: വർഷങ്ങളോളം വിയർപ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകാതെ പോയവർക്ക് വീട് നിർമിച്ച് നൽകാനുള്ള ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബൂദബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ. നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങേകാനുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അനാവരണം ചെയ്തു.
ഇന്ത്യൻ മീഡിയയുടെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിന് വീട് നിർമിച്ചുനൽകുകയാണ് ലക്ഷ്യം. ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണയോടെയാണ് ആദ്യ വീട് നിർമിക്കുക. ഏറെക്കാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തിനാണ് മുൻഗണന.
യു.എ.ഇയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, ബുർജീൽ ഹോൾഡിങ്സ് ക്ലിനിക്കൽ ഡയറക്ടർ ഡോ. പത്മനാഭൻ, വി.പി.എസ് ഗ്രൂപ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണികൃഷ്ണൻ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, ഇന്ത്യൻ മീഡിയ അബൂദബി പ്രസിഡന്റ് സമീർ കല്ലറ, സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജോയന്റ് സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.