ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ 2025 വർഷത്തെ മാനേജിങ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും കോൺസൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ 2025 വർഷത്തെ മാനേജിങ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഈദ് സംഗമവും ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽ നടന്നു. കോൺസൽ (പാസ്പോർട്ട്) സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകൻ മെക്കാർട്ടിൻ ആശംസകൾ അറിയിച്ചു. പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷനായിരുന്നു.
ചടങ്ങിൽ, സജ്ജാദ് നാട്ടിക (പ്രസിഡന്റ്), എസ്. രാജീവ് (ജന.സെക്ര), മുഹമ്മദ് മൊഹിദ്ദീൻ (ട്രഷ), ഷനൂജ് നമ്പ്യാർ (വൈസ് പ്രസി.), റാഷിദ് പൊന്നാണ്ടി (ജോ.സെക്ര.), ഷിനു ബേബി (ജോ. ട്രഷറർ) തുടങ്ങിയവർ ഭാരവാഹികളായും വിവിധ വിഭാഗങ്ങളുടെ കോഓഡിനേറ്റർമാരായി, സി.കെ. നസീർ (കല), മുഹമ്മദ് ഹനീഫ ജലീൽ (കായികം), നവീൻ അപ്പുക്കുട്ടൻ (സാഹിത്യം), ടി.വി. പ്രസൂധൻ (വെൽഫെയർ), ബിനു ബേബി (ബാല - യുവജന വിഭാഗം), അസീം അബ്ദുൽ ഖാദർ (വനിതാ വിഭാഗം), കോയ കുട്ടി പുത്തനത്താണി (പൊതുമരാമത്ത്) എന്നിവർ മാനേജിങ് കമ്മിറ്റി മെംബർമാരായും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.
ഇലക്ഷൻ കമീഷണർമാരായി സി.ഐ. തമ്പി, മാത്യു എബ്രഹാം, പി.പി.ജി. ശ്യാംകുമാർ എന്നിവരെയും ഓഡിറ്റർമാരായി ബാസിൽ ബഷീർ, സജിത് കുറിയ എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് ഈദ് ആഘോഷത്തിന്റെ ഭാഗമായി മെഹ്ഫിൽ അബൂദബി അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.