ഷാർജ: ഓണം ആഘോഷിക്കുന്നതിന് മുന്നോടിയായി കുടിശ്ശികയായ പ്രവാസി ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ച കേരള സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും നന്ദി അറിയിച്ച്. ഇന്ത്യൻ അസോസിയേഷൻ ഷാർജ.
പെൻഷൻ കുടിശ്ശിക തുക അനുവദിച്ച് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായുള്ള പ്രഖ്യാപനം പ്രായമായ പ്രവാസികൾക്കും വിരമിച്ച പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസവും സന്തോഷവുമാണ് നൽകിയിരിക്കുന്നത്. സർക്കാരിന്‍റെ ഈ സമയബന്ധിതമായ ഇടപെടൽ പ്രവാസി സമൂഹം നേരിട്ടിരുന്ന കടുത്ത സാമ്പത്തിക ആശങ്കകൾക്ക് പരിഹാരമായി.
ഈ വിഷയം ഉടനടി ഏറ്റെടുത്ത് ആവശ്യമായ ഫണ്ട് വേഗത്തിൽ ലഭ്യമാക്കാൻ മുൻകൈയെടുത്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോടും സംഘടന നന്ദി രേഖപ്പെടുത്തി. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ സർക്കാറിനുള്ള പ്രതിബന്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേരളത്തിലെ ജനങ്ങൾക്കും സന്തോഷകരവും സമൃദ്ധവുമായ ഓണാശംസകൾ നേരുന്നതായി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് നിസാർ തളങ്കര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.