അൽ ദൈദ് ഈത്തപ്പഴ മേള സമാപിച്ചു

ഷാർജ: അൽ ദൈദ് എക്സ്പോയിൽ നാല് ദിവസങ്ങളിലായി നടന്നു വന്ന ആറാമത് അൽ ദൈദ് ഈത്തപ്പഴ മേള വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് (എസ്.സി.സി.ഐ) മേള സംഘടിപ്പിച്ചത്. കാർഷിക മേഖലക്കും ഈത്തപ്പന കൃഷിക്കും നൽകുന്ന നിറഞ്ഞ പിന്തുണക്ക് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഫെസ്റ്റിവൽ ജനറൽ കോർഡിനേറ്റർ മുഹമ്മദ് മുസബ്ബഹ് അൽ തനീജി നന്ദി പറഞ്ഞു. മേളയിൽ യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള ഈന്തപ്പന കർഷകരും ഉത്പാദകരും സജീവമായി പങ്കെടുത്തു.

ഈത്തപ്പഴങ്ങളുടെ പാക്കിങ്ങിലും കാനിങ്ങിലും പ്രകടിപ്പിച്ച പ്രൊഫഷനലിസം, ഉൽപന്നങ്ങൾ ആകർഷകമായി അവതരിപ്പിച്ച രീതികൾ, വിപണിയിലെത്തിച്ച വൈവിധ്യമാർന്ന ഈന്തപ്പഴ ഇനങ്ങൾ എന്നിവ ഇത്തവണത്തെ പതിപ്പിന്‍റെ പ്രധാന സവിശേഷതകളായിരുന്നു. ധാരാളം പൊതുജനങ്ങൾ മേള കാണാൻ എത്തിയിരുന്നു.

Tags:    
News Summary - Successful Date Fair in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.