ഇന്ത്യയി​ലേക്ക്​ അടിയന്തര യാത്ര തേടി 30,000 പേർ

ഫു​ജൈ​റ: കോ​വി​ഡ് 19​െൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​പ്പോ​യ​വ​രി​ൽ നാ​ട്ടി​ലെ​ത്തു​ന് ന​തി​ന്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ യു.​എ.​ഇ കെ.​എം.​സി.​സി ത​യാ​റാ​ക്കി​യ ട്രാ​വ​ൽ ലി​സ്​​റ്റി​ൽ നാ​ലു ദി​വ​സം കൊ​ണ്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത് മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​ർ. നി​ല​വി​ ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു​വി​ധേ​ന​യും മ​ട​ക്ക​യാ​ത്ര​ക്ക്​ സ​ന്ന​ദ്ധ​രാ​യി നി​ൽ​ക്കു​ന്ന​വ​രാ​ണി​വ​ർ. ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​രി​ൽ അ​ഞ്ചു ശ​ത​മാ​നം ഗ​ർ​ഭി​ണി​ക​ളാ​ണ്.


കോ​വി​ഡ് രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​വ​ര്‍ക്ക് അ​ടി​യ​ന്ത​ര വി​മാ​ന​സ​ര്‍വി​സു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര -സം​സ്ഥാ​ന - ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട കെ.​എം.​സി‌.​സി കൃ​ത്യ​മാ​യ പ​ദ്ധ​തി​രൂ​പം അ​ധി​കൃ​ത​ർ​ക്ക്​ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​ണ്​ പ്ര​യോ​റി​റ്റി ട്രാ​വ​ൽ ലി​സ്​​റ്റ് ത​യാ​റാ​ക്കി​യ​ത്.ര​ജി​സ്​​റ്റ​ർ ചെ​യ്ത അ​ഞ്ചു ശ​ത​മാ​നം ഗ​ർ​ഭി​ണി​ക​ളി​ൽ ഏ​റെ​യും ഇ​ൻ​ഷു​റ​ൻ​സ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രും സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​യ​വ​രു​മാ​ണ്.


വി​സ പു​തു​ക്കാ​തെ ഡി​സം​ബ​ർ അ​വ​സാ​നം വ​രെ തു​ട​രാ​ൻ യു.​എ.​ഇ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​സ​വ​ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വി​ല്ലെ​ന്ന​താ​ണ്​ അ​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വാ​ര്‍ഷി​ക അ​വ​ധി ല​ഭി​ച്ച​വ​ര്‍, നേ​ര​ത്തേ ത​ന്നെ അ​വ​ധി കി​ട്ടി​യി​ട്ടും നാ​ട്ടി​ലേ​ക്ക് പോ​വാ​ൻ ക​ഴി​യാ​ത്ത​വ​ര്‍, സ​ന്ദ​ർ​ശ​ന വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​കെ പോ​കാ​നാ​വാ​തെ വ​ന്ന​വ​ർ, തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട​വ​ർ, ദീ​ര്‍ഘ​കാ​ല അ​വ​ധി​യി​ലു​ള്ള​വ​ര്‍, സ്വ​മേ​ധ​യാ തി​രി​കെ പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ, തു​ട​ർ പ​ഠ​നം കേ​ര​ള​ത്തി​ൽ ന​ട​ത്തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ, ചി​കി​ത്സ​ക​ൾ​ക്ക് വേ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തേ​ണ്ട​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളും ലി​സ്​​റ്റി​ലു​ണ്ട്.ഇൗ ​വി​വ​ര​ങ്ങ​ൾ വി​വി​ധ ജി​ല്ല​ക​ളി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​നും, ആ​രോ​ഗ്യ വ​കു​പ്പി​നും കാ​ലേ​കൂ​ട്ടി സം​ര​ക്ഷ​ണ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​ൻ എ​ളു​പ്പ​മാ​കും. വി​മാ​ന സ​ർ​വി​സ് അ​നു​മ​തി ല​ഭി​ച്ചാ​ൽ, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ യാ​ത്ര സാ​ധ്യ​മാ​ക്കാ​ൻ കാ​റ്റ​ഗ​റി ലി​സ്​​റ്റാ​യും ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്ന്​ കെ.​എം.​സി‌.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്​​മാ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - india-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.