ഇനി സ്വന്തം കറൻസിയിൽ വിനിമയം: ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു

അബുദാബി: ഇന്ത്യയും യു.എ.ഇയും കറൻസി സ്വാപ് കരാറിൽ ഒപ്പിട്ടു. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്വന്തം കറൻസിയിൽ വിനിമയം സാധ്യമാക്കുന്നതാണ് കരാർ. ഇന്ത്യ-യു.എ.ഇ ജോയിൻറ്​ കമീഷൻ യോഗത്തിലാണ് കരാർ ഒപ്പിട്ടത്. ഡോളർ പോലുള്ള കറൻസികൾ അടിസ്ഥാനമാക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ്​ ഇതി​​​െൻറ പ്രത്യേകത. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായദ്​ ആൽ നഹ്​യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്​ചക്കൊടുവിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്​.

ഇന്ത്യൻ രൂപയും യു.എ.ഇ. ദിർഹവും തമ്മിൽ ​ൈകമാറാൻ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയെയും യു.എ.ഇ. സെൻട്രൽ ബാങ്കിനെയും അനുവദിക്കുന്നതാണ്​ സ്വാപ്​ കരാർ. ഇത്​ പ്രാബല്ല്യത്തിലാകുന്നതോടെ ഡോളറി​​​െൻറ ഇടനിലയില്ലാതെ രൂപയിലും ദിർഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാകും. സാമ്പത്തിക^സാ​​േങ്കതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തിൽ പ​െങ്കടുക്കാൻ തിങ്കളാഴ്​ച വൈകിട്ടായിരുന്നു​​ ഉന്നതതല സംഘത്തോടൊപ്പം സുഷമ യു.എ.ഇയിൽ എത്തിയത്​.

ഡോളറിന്‍റെ ഉയർച്ചയും താഴ്ചയും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ല. യു.എ.ഇ. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യ വിഭാഗം സഹ മന്ത്രി മുഹമ്മദ് ഷറഫും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ടി.എസ്. തിരുമൂർത്തിയുമാണ് ഇരുരാജ്യങ്ങൾക്കും വേണ്ടി ധാരണാപത്രം ഒപ്പിട്ടത്.

ആഫ്രിക്കയുടെ വികസനത്തിൽ ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കുന്നത്​ സംബന്ധിച്ചാണ്​ രണ്ടാമത്തെ കരാർ. ഇതിന്​ പുറമെ​ ഉൗർജം, സുരക്ഷ, വാണിജ്യം, നിക്ഷേപം, ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ചടങ്ങിൽ യു.എ.ഇ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ സായിദ് അൽ ഫലാസി, യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - india uae currency swap contract-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.