Posted On
date_range Updated On
date_range അബൂദബിയിലെ ഹൂതി ആക്രമണത്തിനെതിരെ യു.എ.ഇക്ക് ഐക്യദാർഡ്യമറിയിച്ച് ഇന്ത്യ
ദുബൈ: അബൂദബിക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ യു.എ.ഇക്ക് ഐക്യദാർഡ്യമറിയിച്ച് ഇന്ത്യ. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനുമായി ഫോണിൽ സംസാരിക്കവെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് യു.എ.ഇക്ക് പിന്തുണയറിയിച്ചത്. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് മന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ്. ജയ്ശങ്കറിനെ ഫോണിൽ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ യു.എ.ഇയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.