ജിയോ ഹോട്സ്റ്റാർ ഇപ്പോൾ മിഡിലീസ്റ്റിലും; സ്റ്റാർസ്േപ്ലയിൽ ലഭ്യം
ദുബൈ: ലോകത്തിലെ പ്രമുഖ സ്ട്രീമിങ് സേവനങ്ങളിലൊന്നായ ജിയോ ഹോട്ട്സ്റ്റാർ, സ്റ്റാർസ്േപ്ലയുമായി സഹകരിച്ച് മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. യു.കെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പ്രവേശനത്തിന് തൊട്ടുപിന്നാലെയാണ് വിപുലമായ ദക്ഷിണേഷ്യൻ പ്രവാസി സമൂഹമുള്ള മെന മേഖലയിലേക്കും ജിയോ ഹോട്ട്സ്റ്റാർ എത്തുന്നത്. സ്റ്റാർസ്േപ്ല ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ജിയോഹോട്ട്സ്റ്റാറിലെ വിപുലമായ വിനോദശേഖരം ഇനി ഗൾഫ് മേഖലയിലടക്കമുള്ള പ്രേക്ഷകർക്ക് ലഭ്യമാകും.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങി വിവിധ ഭാഷകളിലെ വിപുലമായ പ്രോഗ്രാമുകളാണ് ജിയോഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്നത്. ‘പ്രിൻസ് ഓഫ് മോളിവുഡ്’, ‘കേരള ക്രൈം ഫയൽസ്’, ‘1000 ബേബീസ്’ തുടങ്ങിയ മലയാളം ഒറിജിനലുകളും ബത്ലഹേം കുടുംബ യൂനിറ്റ്, ‘ദൃശ്യം’, ‘മൂൺവാക്ക്’, ‘തുടരും’ തുടങ്ങിയ ജനപ്രിയ സിനിമകളും ഇതിലൂടെ കാണാം. പത്തു ഭാഷകൾ വരെയുള്ള ഓഡിയോ ട്രാക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ബഹുഭാഷാ കുടുംബങ്ങൾക്ക് കൂടുതൽ സമ്പന്നമായ കാഴ്‌ചാനുഭവം ലഭിക്കും.
‘കോഫി വിത്ത് കരൺ’, ‘ബിഗ് ബോസ്’, ‘ഇന്ത്യ കാ ടോപ്പ് 1 പെർസെന്‍റ്‘ തുടങ്ങിയ സൂപ്പർഹിറ്റ് റിയാലിറ്റി ഷോകളും ‘അനുപമ’, ‘ക്യുംകി സാസ് ഭീ കഭീ ബഹു ഥീ’ അടക്കമുള്ള ടെലിവിഷൻ പരമ്പരകളും പ്ലാറ്റ്‌ഫോമിലുണ്ട്. പ്രതിമാസം 34.99 യു.എ.ഇ ദിർഹം നിരക്കിലുള്ള 'പ്ലസ് പ്ലാൻ' വഴി ജിയോഹോട്ട്സ്റ്റാർ ഉള്ളടക്കവും, 49.99 ദിർഹം നിരക്കിലുള്ള ‘മാക്സ് പ്ലാൻ’ വഴി ജിയോഹോട്ട്സ്റ്റാർ വിനോദ പരിപാടികളും സ്റ്റാർസ്േപ്ലയുടെ സ്പോർട്സ് പ്രോഗ്രാമുകളും ഒരുമിച്ച് ആസ്വദിക്കാം.
ആഗോള-ഇന്ത്യൻ വിനോദരംഗത്തെയും കായിക ലോകത്തെയും ഒരുമിപ്പിക്കുന്ന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ജിയോസ്റ്റാർ അന്താരാഷ്ട്ര ബിസിനസ് മേധാവി അമിത് മൽഹോത്ര പറഞ്ഞു. ക്രിക്കറ്റിലൂടെ പ്രവാസി സമൂഹവുമായി ഉണ്ടാക്കിയെടുത്ത ശക്തമായ ബന്ധം ദിവസേനയുള്ള വിനോദത്തിലൂടെ കൂടുതൽ വ്യാപിപ്പിക്കാൻ ജിയോഹോട്ട്സ്റ്റാറുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് സ്റ്റാർസ്േപ്ല സി.ഇ.ഒ മാസ് ഷെയ്ഖും വ്യക്തമാക്കി.
മേഖലയിലേക്കുള്ള ജിയോഹോട്ട്സ്റ്റാറിന്‍റെ വരവ് പ്രഖ്യാപിച്ചുകൊണ്ട് ദുബൈയിലെ ബുർജ് ഖലീഫയിൽ നിറങ്ങളുടെ ആഘോഷമൊരുക്കി. ജിയോഹോട്ട്സ്റ്റാറിന്‍റെ പ്രശസ്തമായ ബിഗ് ബാങ് നിറങ്ങളുടേയും വെളിച്ചത്തിന്‍റേയും വർണാഭമായ പ്രദർശനം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തെ പ്രകാശപൂരിതമാക്കി. ഒക്ടോബർ ഏഴുമുതൽ പ്രേക്ഷകർക്ക് സ്റ്റാർസ്േപ്ല വഴി ജിയോഹോട്ട്സ്റ്റാർ ലഭ്യമാാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.