ശ്രദ്ധേയമായി മടപ്പള്ളി ഗവ. കോളജ് അലുമ്നി ഡിബേറ്റ് മത്സരം

ദുബൈ: മടപ്പള്ളി ഗവ. കോളജ് അലുമിനി (എംജി.സി.എ) യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഴുദിന ഇന്‍റർകൊളീജിയേറ്റ് ഡിബേറ്റ് മത്സരത്തിന്‍റെ ഏഴാം സീസൺ ദുബൈ അൽ ബുസ്താൻ റസിഡൻസ് ഹോട്ടലിൽ നടന്നു. കോവിഡ് കാലത്ത് കോളജ് അലുമ്നി അംഗങ്ങൾക്കായി ആരംഭിച്ച സംവാദ മത്സരം പിന്നീട് വിപുലീകരിച്ച് ഇന്‍റർകൊളീജിയേറ്റ് മത്സരമായി മാറുകയായിരുന്നു.

മിഡിലീസ്റ്റിൽ ഒരു മലയാളി കോളജ് അലുമ്നി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംവാദ മത്സരങ്ങളിലൊന്നാണിത്. അക്കാഫ് ഇവന്റ്സ് പ്രസിഡന്‍റ് ചാൾസ് പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. ക്രെസ്റ്റൻ മേനോൻ ഗ്രൂപ്പ് ചെയർമാൻ രാജു മേനോൻ മുഖ്യാതിഥിയായി. സഹവർത്തിത്വത്തിന്‍റെയും ആശയവിനിമയത്തിന്‍റെയും പ്രാധാന്യവും, വർത്തമാനകാലത്ത് ഇത്തരം സംവാദ വേദികളുടെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റ് കിഷൻ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റൈജ മനോജ് സ്വാഗതം പറഞ്ഞു. സംവാദ മത്സരത്തിന്‍റെ രക്ഷാധികാരികളായ സൂരജ് കുമാർ, നന്ദ കുമാർ, എം. ദയാനന്ദൻ, എൻ.കെ. സുനിൽ, ജനറൽ കൺവീനർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിജി ജോണും വിപിൻ ദിവാകറും നേതൃത്വം നൽകി. ചിത്രസംയോജനത്തിലും ശബ്ദസംവിധാനത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കോളജ് അലുമ്നി അംഗം ഷെഫി അഹമ്മദിനെ ചടങ്ങിൽ ആദരിച്ചു.

സംവാദമത്സരം: വിജയികൾ: ഒന്നാം സ്ഥാനം: ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട, രണ്ടാം സ്ഥാനം: വിമല കോളജ് തൃശൂർ, മൂന്നാം സ്ഥാനം: യു.സി. കോളജ് ആലുവ. വ്യക്തിഗത പ്രസംഗമത്സരത്തിലെ (പവർ ഓഫ് സ്‌പീച്ച്) വിജയികൾ: ഒന്നാം സ്ഥാനം: കെ.വി.എം. ദാവൂദ് – എം.ജി. കോളജ്, തിരുവനന്തപുരം, രണ്ടാം സ്ഥാനം: ചൈത്ര സനൂപ് – ക്രൈസ്റ്റ് കോളജ് -ഇരിങ്ങാലക്കുട, മൂന്നാം സ്ഥാനം: റസീന അബ്ദുല്ല – എം.ഇ.എസ് പൊന്നാനി.

Tags:    
News Summary - Madappally Govt College alumni debate competition draws attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.