ഇൻകാസ് യൂത്ത് വിങ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: പ്രവാസലോകത്തെ ജീവകാരുണ്യപ്രവർത്തകനും ഇൻകാസ് യൂത്ത് വിങ് യു.എ.ഇയുടെ പ്രവർത്തകനുമായിരുന്ന നിതിൻ ചന്ദ്രന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് യൂത്ത് വിങ് യു.എ.ഇ മെഡിക്കൽ വിങ്ങും ബി.ഡി.കെ യു.എ.ഇയും സംയുക്തമായി ദുബൈ അൽ കുവൈത്ത് ഹോസ്പിറ്റലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടന്ന അനുസ്മരണയോഗം ഇൻകാസ് യൂത്ത് വിങ് യു.എ.ഇ മെഡിക്കൽ വിങ് ചെയർമാൻ ജിൻസ് ജോയ് അധ്യക്ഷതവഹിച്ചു. ഇൻകാസ് യൂത്ത് വിങ് യു.എ.ഇ പ്രസിഡന്റ് ഫിറോസ് കാഞ്ഞങ്ങാട്, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ ഹൈദർ തട്ടത്താഴത്ത്, ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല സയാനി, ബി.ഡി.കെ യു.എ.ഇ പ്രസിഡന്റ് പ്രയാഗ്, ഇൻകാസ് യൂത്ത് വിങ് യു.എ.ഇ ജനറൽ സെക്രട്ടറി ശ്രീകുമാർ എം. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് നജാ കബീർ, രക്ഷാധികാരികളായ ബിബിൻ ജേക്കബ്, ശ്യാംകുമാർ എന്നിവർ നിതിനെ അനുസ്മരിച്ചു.
ഇൻകാസ് യൂത്ത് വിങ് യു.എ.ഇ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളായ ഷഫീഖ് മുസ്തഫ, ഹർഷാദ് മൊയ്തു, നവാസ് നാലകത്ത്, ഹാഷിം അഹമ്മദ്, അജിത് ശങ്കർ, റാഷിക് നന്മണ്ട, ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി ട്രഷറർ ബേസിൽ ജോൺ, ഇൻകാസ് സജീവ പ്രവർത്തകൻ വിഷ്ണു ഉദയഭാനു എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.