ദുബൈ: മരിച്ചയാളുടെ പേരിൽ മകനിൽ നിന്ന് വാട്സ് ആപ് വഴി പണം തട്ടാൻ ശ്രമിച്ചയാൾക്ക് അബൂദബി കോടതി രണ്ട് മാസം തടവ് വിധിച്ചു. വാട്സ് ആപ് അക്കൗണ്ട് റദ്ദാക്കാൻ നിർദേശിക്കുകയും ചെയ്തു.
മരണവാർത്തക്കൊപ്പം നൽകിയ ഫോൺ നമ്പർ വഴിയാണ് തട്ടിപ്പിന് ശ്രമിച്ചത്. മരിച്ചയാൾ സാധനങ്ങൾ വാങ്ങിയതിെൻറ പണം നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി മകന് വാട്സ് ആപ് വഴി സന്ദേശം അയക്കുകയായിരുന്നു. 900 ദിർഹം ബാങ്ക് അക്കൗണ്ട് വഴി കൈമാറണമെന്നും ആവശ്യപ്പെട്ടു. വാണിജ്യ ലൈസൻസും ഐ.ഡി കാർഡും നൽകാൻ പ്രതിയോട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ സംശയം തോന്നിയ മകൻ അധികൃതരെ വിവരം അറിയിച്ചു.
അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെൻറിെൻറ ഫോറൻസിക് ആൻഡ് ഡിജിറ്റൽ സയൻസ് സംഘം അന്വേഷിച്ചപ്പോഴാണ് ഇത് തട്ടിപ്പ് ശ്രമമാണെന്ന് മനസ്സിലായത്.
ഇതോടെ പിടികൂടി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ഫോൺ പിടിച്ചെടുത്തു. അപരിചിതർ പണം ആവശ്യപ്പെട്ട് വിളിച്ചാൽ നൽകരുതെന്നും സംശയം തോന്നിയാൽ വിവരം അറിയിക്കണമെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.