20 ദിർഹമിന്​ ഐ.എം.ജി വേൾഡിൽ ആഘോഷിക്കാം; ഓഫർ ഒരാഴ്​ച കൂടി

ദുബൈ: കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്​ട വിനോദകേന്ദ്രമായ ഐ.എം.ജി വേൾഡിൽ പ്രവേശിക്കുന്നതിന്​ ഏർപെടുത്തിയ ഓഫർ ഒരാഴ്​ചകൂടി. 20 ദിർഹമിന്​ ഐ.എം.ജി വേൾഡിൽ പ്രവേശിക്കാനുള്ള ഓഫർ ഈ മാസം 28ന്​ അവസാനിക്കും.

'പേ ആസ്​ യു ഗോ' എന്ന പേരിൽ ഏർപെടുത്തിയ ഓഫറാണ്​ അവസാനിക്കുന്നത്​. സാധാരണ പൂർണ തുക നൽകിയാലെ ഐ.എം.ജി വേൾഡിലേക്ക്​ പ്രവേശനം അനുവദിക്കൂ. എന്നാൽ, ഈ ഓഫർ പ്രകാരം 20 ദിർഹം നൽകി പ്രവേശിച്ച ശേഷം ഇഷ്​ടമുള്ള റൈഡുകൾക്ക്​ മാത്രം പ്രത്യേകം തുക നൽകിയാൽ മതി. ഓരോ റൈഡിനും 25 ദിർഹം വീതമാണ്​ അധികം നൽകേണ്ടത്​.

കോവിഡ്​ മഹാമാരി​യെ തുടർന്നാണ്​ സന്ദർശകർക്കായി ഓഫർ പ്രഖ്യാപിച്ചിരുന്നത്​. ജൂലൈ പത്തിന്​ പ്രഖ്യാപിച്ച ഓഫർ ആയിരക്കണക്കിനാളുകൾ ഉപയോഗിച്ചിരുന്നു.


 

Tags:    
News Summary - offer extends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.