ഐ.എം.എഫ് സംഘടിപ്പിച്ച രണ്ടാമത് സ്വാതി തിരുനാൾ
സംഗീതോത്സവം
ഷാർജ: യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത കൂട്ടായ്മയായ ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച രണ്ടാമത് സ്വാതി തിരുനാൾ സംഗീതോത്സവം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. അമ്പതോളം സംഗീത വിദ്യാർഥികളും സംഗീത അധ്യാപകരും സ്വാതി തിരുനാൾ കൃതികൾ ആലപിച്ചു.
വൈകീട്ട് 5.30ന് നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ കോൺസുൽ ഹരി പത്മനാഭ ഉദ്ഘാടനം ചെയ്തു. സേതുനാഥ് വിശ്വനാഥൻ സ്വാഗതം ആശംസിച്ചു. എം.എ. സലിം, ആനന്ദ് സുബ്രഹ്മണ്യൻ, രാധിക ആനന്ദ് തുടങ്ങിയവർ സംസാരിച്ചു. ശ്യാം നായർ നന്ദി പറഞ്ഞു. ചടങ്ങിൽ സ്വാതിതിരുനാളിന്റെ രാമായണ മാലിക (ഭാവയാമി രഘുരാമം) യു.എ.ഇയിലെ പ്രശസ്തരായ സംഗീതജ്ഞർ ചേർന്ന് ആലപിച്ചു.
സംഗീതജ്ഞരായ പ്രണവം മധു, അനീഷ് അടൂർ, വൈക്കം സന്തോഷ് കുമാർ, സേതുനാഥ് വിശ്വനാഥൻ എന്നിവർ കച്ചേരി അവതരിപ്പിച്ചു. പ്രശസ്ത കർണാടക സംഗീതജ്ഞ വിദ്യ വിശ്വനാഥ് വീണക്കച്ചേരി അവതരിപ്പിച്ചു. ബിജി വിജയിയും സൂര്യ കേശവും അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.