ദുബൈ: യു.എ.ഇയിലെ ഏത് അറബിക് റസ്റ്റാറൻറിൽ ചെന്നാലും അവിടെ മേശകളിലും മജ്ലിസിലുമുണ്ടാവും മലയാളികൾ. എന്നാൽ, അറബിക് വിഭവങ്ങൾ കഴിച്ചാസ്വദിക്കാൻ മാത്രമല്ല, അറബികളെപ്പോലും മറികടക്കുന്ന രീതിയിൽ ഉഗ്രനായി തയാറാക്കാനും മലയാളികൾക്കറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി ബീഗം ഷാഹിന.
അബൂദബിയിലെ സാംസ്കാരിക ഉത്സവമായ അൽ ഹൊസൻ ഫെസ്റ്റിവലിെൻറ ഭാഗമായി നടത്തിയ ഇമറാത്തി പാചകമത്സരത്തിലാണ് യു.എ.ഇ, അർജൻറീന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്നിലാക്കി ഷാഹിന കിരീടം ചൂടിയത്. നെയ്മീൻകൊണ്ടുള്ള ഇമറാത്തി വിഭവങ്ങളാണ് ഫൈനലിൽ തയാറാക്കിയത്. യു.എ.ഇയിൽ ജനിച്ചുവളർന്ന പാചകവിദഗ്ധരെപ്പോലും പിന്നിലാക്കുന്നതായിരുന്നു ആ രുചിക്കൂട്ട്. ആദ്യ ഇമറാത്തി ഇൻറർനാഷനൽ ഷെഫ് മുസാബീ അൽ കാബിയായിരുന്നു മുഖ്യ വിധികർത്താവ്.10,000 ദിർഹം സമ്മാനത്തുകക്കു പുറമെ അടുത്ത വർഷത്തെ മത്സരത്തിലെ ജഡ്ജിങ് പാനലിലും അവർ ഇടംപിടിച്ചു.
11 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന ഷാഹിന നേരത്തേയും പാചകമത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പക്ഷേ, ഇത്രയേറെ രുചിയുള്ള ഒരു വിജയം ഇതാദ്യമെന്നാണ് അവർ പറയുന്നത്. ചാവക്കാട് സ്വദേശി അബ്ദുൽ റഷീദാണ് ഭർത്താവ്. റഷ, ഇഷ, ഷെസ എന്നിവർ മക്കൾ. serve it like shani എന്ന യൂട്യൂബ് ചാനലും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.